സ്‌നേഹഭവന നിർമാണം

സിപിഐ എം എടത്വാ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹഭവനം നിർമാണം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്‌ഘാടനംചെയ്യുന്നു


എടത്വ   സിപിഐ എം എടത്വാ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹഭവനം നിർമാണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ഭവനനിർമാണ കമ്മിറ്റി ചെയർമാൻ ബിജു ജോർജ് അധ്യക്ഷനായി. പുത്തൻപുരയ്‌ക്കൽചിറ ജെസിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്.  ജില്ലാ കമ്മിറ്റിയംഗം സി കെ സദാശിവൻ, ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, എ ഡി കുഞ്ഞച്ചൻ, എസ് സുധിമോൻ, റെജി പി വർഗീസ്, ജെസ്‌റ്റസ് സാമുവൽ, കെ എൽ ബിന്ദു, എൻ വി ശശീന്ദ്രബാബു, ജെഫിൻ സെബാസ്‌റ്റ്യൻ, ജസ്‌റ്റിൻ കെ വർഗീസ്, ജിനോ മണക്കളം, കൺവീനർ യു വിപിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News