അഖിലേന്ത്യാ സഹകരണ 
അവകാശദിനമാചരിച്ചു

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ സഹകരണ 
അവകാശദിന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ സഹകരണ അവകാശദിനമാചരിച്ചു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക.  ഇൻകം ടാക്സ് സെക്ഷൻ 80 (പി) ആനുകൂല്യം സഹകരണ ബാങ്കുകൾക്ക്  ബാധകമാക്കുക, സഹകരണ ബാങ്കുകൾക്ക്  മൂലധന സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബെഫി അഖിലേന്ത്യാ സഹകരണ സബ് കമ്മിറ്റി തീരുമാനപ്രകാരം അവകാശദിനം ആചരിച്ചത്.  കേരള ബാങ്ക്‌ റീജണൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനവും സമ്മേളനവും എച്ച് സലാം എംഎൽ എ ഉദ്ഘാടനം ചെയ്തു. പി പി പവനൻ, പി എം പ്രമോദ്, ഹരിഹര ബ്രഹ്മമോഹനൻ, ടി ജെ ഷീബ, വി ആർ റജികുമാർ, വി കെ രമേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News