സീനിയർ സിറ്റിസൺസ് സർവീസ് 
കൗൺസിൽ സംസ്ഥാന സമ്മേളനം



ആലപ്പുഴ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം 25, 26, 27 തീയതികളിൽ ആലപ്പുഴ ടൗൺഹാളിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വ്യാഴം വൈകിട്ട് നാലിന് സംസ്ഥാന കൗൺസിൽ. വെള്ളി പകൽ 10.30ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും. കൗൺസിൽ പ്രസിഡന്റ്‌ എൻ അനന്തകൃഷ്‌ണൻ അധ്യക്ഷനാകും. ബിനോയ് വിശ്വം എംപി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് കാവ്യസന്ധ്യയും വിപ്ലവഗായിക പി കെ മേദിനിക്ക് ആദരവും. മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും. ശനി പകൽ 11ന് ‘വയോജന ജനസംഖ്യ വർധനവ്, സാധ്യതകളും വെല്ലുവിളികളും’ സെമിനാർ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും.  ജനറൽ സെക്രട്ടറി എസ് ഹനീഫ റാവുത്തർ, കൺവീനർ സി വാമദേവ്, വർക്കിങ്‌ പ്രസിഡന്റ്‌ കെ എൻ കെ നമ്പൂതിരി, ജില്ലാ പ്രസിഡന്റ്‌ ടി ആർ ബാഹുലേയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News