അടുക്കളകൾ വൃത്തിഹീനം

ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ


ആലപ്പുഴ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഇ കെ സാജിദിന്റെ ഉടമസ്ഥതയിലുള്ള എജെ പാര്‍ക്ക് ഹോട്ടലില്‍ ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ക്വാളിഫ്ലവര്‍ വറുത്തത്, ബീഫ് വറുത്തത്, ചിക്കന്‍ ഫ്രൈ, ബീഫ് കറി, പഴകിയ ബിരിയാണി,  ന്യൂഡില്‍സ് വേവിച്ചത്‌, ഇരുമ്പ് ചീനചട്ടിയില്‍ സൂക്ഷിച്ച പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു.  തിരുവമ്പാടി പുത്തൻമഠത്തിൽ ജയലക്ഷ്‌മി നിവാസിൽ ശങ്കരപാണ്ഡ്യന്‍ എന്നയാളുടെ കടയുടെ അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച നെയ്യപ്പം, വെട്ട്കേക്ക് എന്നിവ പിടിച്ചെടുത്തു. സക്കരിയ ബസാറിലെ താഫ്ഫാസ്‌റ്റ്‌ ഫുഡില്‍നിന്ന്‌ പഴകിയ എണ്ണയും വനിത-ശിശു ആശുപത്രി ക്യാന്റീനിൽ പഴകിയ കറികളും പിടിച്ചെടുത്തു. വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയില്‍വെ സ്‌റ്റേഷന്‍ വാര്‍ഡിലെ പൂയം ടീ ഷോപ്പ്, സ്‌റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നിവിടങ്ങളിലെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. നഗരസഭ സൗത്ത് ഫസ്റ്റ് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്‌ടർ ബി അനില്‍കുമാര്‍, സൗത്ത് സെക്കന്‍ഡ് ഹെൽത്ത് ഇൻസ്പെക്ടർ ഹര്‍ഷിദ്, ജെഎച്ച്ഐമാരായ സുമേഷ് പവിത്രന്‍, വി ശിവകുമാര്‍, എസ് സതീഷ്, ബി ശാലിമ, ഷബീന, കെ സ്‌മിതമോള്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News