പരാതിരഹിതം ഏറ്റെടുക്കൽ



 ആലപ്പുഴ ദേശീയപാത 66 വികസനത്തിനായി ജില്ലയിൽ ഭൂമിയേറ്റെടുക്കൽ തുടങ്ങിയത്‌ കഴിഞ്ഞ ആഗസ്‌തിൽ. പൂർത്തിയാക്കിയത്‌ 90 ശതമാനത്തിലേറെ. ചുരുങ്ങിയ കാലത്തിനുള്ളിൽ തുക വിതരണംചെയ്‌ത്‌ ഭൂമിയേറ്റെടുക്കുന്നത്‌ ആദ്യം. 3 ജി വിജ്ഞാപനമായ നാലര ഹെക്‌ടറൊഴികെയുള്ള മുഴുവൻ ഭൂമിയും ഏറ്റെടുത്തു. അടുത്തിടെ 3ജി വിജ്ഞാപനമായ 4.5 ഹെക്‌ടർ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. പരാതിരഹിതമാണ്‌ ഭൂമിയേറ്റെടുക്കൽ. ദേശീയപാത ആറുവരിയാക്കാൻ തുറവൂർ–പറവൂർ, പറവൂർ–-കൊറ്റംകുളങ്ങര റീച്ചിലെയും കൊറ്റംകുളങ്ങര– കാവനാട്‌ റീച്ചിലെ ഓച്ചിറവരെയും 81.6 കി.മീറ്ററിൽ ജില്ലയിൽ 106 ഹെക്‌ടറാണ്‌ ഏറ്റെടുക്കേണ്ടത്‌. 99 ഹെക്‌ടറിൽ 3ജി വിജ്ഞാപനമായി.  സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാര വിതരണവും ഉൾപ്പെടുന്നതാണ്‌ 3 ജി നോട്ടിഫിക്കേഷൻ. 94.5 ഹെക്‌ടർ ഏറ്റെടുത്തു. ഏഴ്‌ ഹെക്‌ടർകൂടി 3 ജി വിജ്ഞാപനമാകാനുണ്ട്‌. കോടതിയിൽ കേസും മറ്റും ഉള്ള ഭൂമിയാണിത്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തുറവൂർമുതൽ കൊല്ലംവരെ കല്ലിട്ടെങ്കിലും ഒന്നുംനടന്നില്ല. ഒന്നാംപിണറായി സർക്കാരാണ്‌ ഭൂമിയേറ്റെടുക്കലിന്‌ നടപടി സ്വീകരിച്ചത്‌. 2019ലാണ്‌ 106 ഹെക്‌ടർ ഭൂമിയുടെ വിജ്ഞാപനം വന്നത്‌. 2021 മാർച്ചിൽ നടപടി തുടങ്ങി. 2021 ആഗസ്‌തിൽ ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. സിൽവർലൈൻ പദ്ധതിയെ അന്ധമായി എതിർക്കുന്ന യുഡിഎഫിനുള്ള പാഠം കൂടിയാണ്‌ ഭൂമിയേറ്റെടുക്കൽ നടപടി. ഉമ്മൻചാണ്ടിക്ക്‌ സാധിക്കാതിരുന്നത്‌ ഒരു പരാതിയുമില്ലാതെ പിണറായി നടപ്പാക്കി.  7832 പേർക്കായി 3188 കോടിയാണ്‌ നഷ്ടപരിഹാരം നൽകേണ്ടത്‌. ഇതിൽ 4793 പേർക്ക്‌ 1866.75 കോടി നൽകി. സ്ഥലം കൈമാറിയവരുടെ അക്കൗണ്ടിൽ പണവുമെത്തി. ഇവർ നൽകിയത്‌ 60 ഹെക്‌ടർ. 2862 പേർക്കുള്ള 1024 കോടി പ്രത്യേക അക്കൗണ്ടിലാക്കി. മതിയായ രേഖകൾ സമർപ്പിക്കാത്തതാണ്‌ കാരണം. ഈ തുക ഒരുമാസത്തിനകം ഭൂവുടമകൾക്ക്‌ നൽകും. ഇതോടെ നഷ്‌ടപരിഹാരം 3188 കോടിയിൽ 2890.75 കോടിയുടെ കൈമാറ്റമാണ്‌ പൂർത്തിയാകുക. നഷ്‌ടപരിഹാരം ലഭിക്കുന്നത്‌ 7655 പേർക്ക്‌.  Read on deshabhimani.com

Related News