എന്റെ കേരളം 2–-ാം എഡിഷന്‍: 
സംഘാടകസമിതി രൂപീകരിച്ചു

എന്റെ കേരളം- പ്രദർശന വിപണന മേളയുടെ സംഘാടകസമിതി യോഗം കലക്‍ടറേറ്റ് കോൺഫറൻസ് ഹാളിൽ കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നപ്പോൾ


ആലപ്പുഴ സംസ്ഥാന സർക്കാരിന്റെ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ അവസാനത്തോടെ ജില്ലയിൽ സംഘടിപ്പിക്കുന്നതിന്‌ സംഘാടകസമിതി രൂപീകരിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി സജി ചെറിയാൻ ഓൺലൈനായി പങ്കെടുത്തു.  ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബീച്ചിലാണ് പ്രദർശന- വിപണനമേള. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് അരുൺകുമാർ, തോമസ് കെ തോമസ്, കലക്‌ടർ ഹരിത വി കുമാർ, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ പങ്കെടുത്തു.   മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ മുഖ്യരക്ഷാധികാരികൾ. സംരംഭം തുടങ്ങാൻ സമഗ്ര പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കാൻ ഡിപിആർ ക്ലിനിക്കുകളും മേളയിൽ സജ്ജീകരിക്കും. സമ്പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും മേള. കിഫ്ബിയുടെ സഹായത്തോടെയാണ് പ്രദർശനവേദിയുടെ നിർമാണം.  സേവന- പ്രദർശന മേഖലയിൽ സർക്കാർ- പൊതുമേഖല- സ്വകാര്യ സ്‌റ്റാളുകൾ, ഫുഡ്കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, കലാപരിപാടികൾ, സെമിനാറുകൾ എന്നിവയും മേളയിൽ ഉണ്ടാകും.  എഡിഎം എസ്‌ സന്തോഷ്‌കുമാർ, പിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, വിവിധ വകുപ്പുമേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News