കുടശനാട് ഗവ. എൽപിഎസിൽ 
പഠനോത്സവം

കുടശനാട് ഗവ. എൽപിഎസിലെ പഠനോത്സവം ബ്ലോക്ക് കോ–-ഓർഡിനേറ്റർ പി പ്രമോദ് ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്  കുടശനാട് ഗവ. എൽപി സ്‌കൂൾ പുലിക്കുന്ന് ജങ്‌ഷനിൽ പഠനോത്സവം സംഘടിപ്പിച്ചു. മാവേലിക്കര പ്രോഗ്രാം കോ–-ഓർഡിനേറ്റർ പി പ്രമോദ് ഉദ്ഘാടനംചെയ്തു. വിദ്യാർഥിനി ഭാവയാമി അധ്യക്ഷയായി. പാലമേൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ ശശി മുഖ്യപ്രഭാഷണം നടത്തി. അധ്യാപക പരിശീലകൻ സി ജ്യോതികുമാർ, പ്രധാനാധ്യാപിക കെ ബി ബിന്ദു, അലോഷി, മാധവ് എന്നിവർ സംസാരിച്ചു.   ഇംഗ്ലീഷ് -മലയാളം സ്കിറ്റുകൾ, ദൃശ്യാവിഷ്കാരം, നാടൻപാട്ടുകൾ, പദ്യപാരായണം, പരീക്ഷണങ്ങൾ, അഭിനയഗാനം, ഗണിതപാട്ടുകൾ, ഇംഗ്ലീഷ് കോർണർ തുടങ്ങിയവ പഠനോത്സവത്തെ അവിസ്മരണീയമാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ സജീഷ് മാജിക്കിലൂടെ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്‌ നടത്തി. ലിറ്റിൽ കിഡ്സ് ഫെസ്റ്റിന്റെ സമ്മാനദാനവും നടന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രശ്നോത്തരിയും സമ്മാനദാനവും നടന്നു. Read on deshabhimani.com

Related News