കൃഷിക്ക്‌ ഊന്നൽ നൽകി ഹരിപ്പാട് ബ്ലോക്ക്‌



ഹരിപ്പാട്  കാർഷിക വികസനത്തിന് ഊന്നൽ നൽകുന്ന ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ് വൈസ് പ്രസിഡന്റ്‌ പി ഓമന അവതരിപ്പിച്ചു. 90,24,65,800 രൂപ വരവും 90,23,15,800 രൂപ ചെലവും 1,50,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. കേരഹരിതം എന്ന ബ്രാൻഡിൽ 10,000  കുള്ളൻ തൈകൾ ഉൽപ്പാദിപ്പിക്കും.  മഞ്ഞൾകൃഷി വ്യാപനത്തിന് ‘മഞ്ഞൾ പ്രസാദം' പദ്ധതി നടപ്പാക്കും. മണ്ണാറശാല, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നവർക്കായി വെള്ളം,എടിഎം കയർ ചെറുകിട സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായം, ക്ഷീര കർഷകർക്ക് ഇൻസെന്റീവ്, കാലിത്തീറ്റ സബ്സിഡി, വനിതാ ഫിറ്റ്നെസ് കേന്ദ്രങ്ങൾ, പട്ടികജാതി വിഭാഗങ്ങൾക്ക്‌ പഠനമുറി, ഭവന നിർമാണം, തൃക്കുന്നപ്പുഴ സിഎച്ച്സിക്ക്‌ മരുന്നുകളും ഉപകരണങ്ങളും വാങ്ങുക എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ്‌ രുഗ്മിണി രാജു അധ്യക്ഷയായി. Read on deshabhimani.com

Related News