തകഴിയിൽ വീണ്ടും പൈപ്പ് പൊട്ടി

തകഴി ജങ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ വെള്ളക്കെട്ട്


ആലപ്പുഴ  ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി. തകഴി ജങ്ഷനിൽ വൈകിട്ട് 6.50 നാണ് സംഭവം. തകഴി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ നിരവധി യാത്രക്കാരും കച്ചവടക്കാരും റോഡിന് സമീപമുണ്ടായിരുന്നു. ജങ്ഷനിലെ ഓട്ടോ തൊഴിലാളികൾ പഞ്ചായത്ത്‌ പ്രസിഡന്റ് വഴി വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ച് കടപ്രയിൽ നിന്നുള്ള പമ്പിങ് നിർത്തിച്ചു. റോഡ് മുകളിലേക്ക് ഉയർന്ന നിലയിലാണ്. യാത്ര നിരോധിച്ചുമാത്രമേ അറ്റകുറ്റപ്പണി നടത്താനാകൂ.  രണ്ടാഴ്‌ച മുമ്പേ കേളമംഗലത്ത് പൈപ്പ് പൊട്ടിയിരുന്നു. ഉത്സവം നടക്കുന്നതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അതിവേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അജയകുമാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News