ജില്ലയിൽ വ്യാപക മഴ

ചൊവ്വാഴ്ച അപ്രതീക്ഷിതമായി പെയ്‍‍ത മഴയിലൂടെ സൈക്കിളിൽ പോകുന്ന വിദ്യാർഥി. കോടതിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം


ആലപ്പുഴ കനത്ത ചൂടിൽ മനം കുളിർപ്പിച്ച്‌ മഴ. ജില്ലയിൽ എല്ലായിടത്തും ചൊവ്വ പകലും രാത്രിയുമായി ശക്തമായ മഴ പെയ്‌തു. ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായി. ഉച്ചയോടെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.  പകൽ 3.30ഓടെ ചാറ്റൽ മഴയോടെയാണ്‌ തുടക്കം. 4.15 ഓടെ ശക്തമായി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്‌തു. വൈകിട്ട്‌ അഞ്ചോടെ ശമിച്ചു. 7.15 ഓടെ വീണ്ടും ശക്തമായി. ഏറെനേരം കനത്ത മഴ പെയ്‌തു. കലവൂർ, മാരാരിക്കുളം ഭാഗത്താണ്‌ ശക്തമായ ഇടിമിന്നലുണ്ടായത്‌. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ വീടിന്റെ ഭിത്തി വിണ്ടുകീറി. മഡഗാസ്‌കറിനു സമീപം കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്‌ക്ക്‌ കാരണം. ബംഗാൾ ഉൾക്കടലിൽനിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്‌ക്ക്‌ ഇടയാക്കിയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read on deshabhimani.com

Related News