പഴയ വലകുരുങ്ങി ബോട്ട്‌ 
തകരാറിലായി

യന്ത്രത്തകരാറിലായ ബോട്ട്


  ഹരിപ്പാട്  മത്സ്യബന്ധന ബോട്ടിന്റെ പ്രൊപ്പല്ലറിൽ കടലിന്റെ അടിത്തട്ടിൽ കിടന്ന പഴയ വലകുരുങ്ങി യന്ത്രം തകരാറിലായ  ബോട്ടും അതിലെ തൊഴിലാളികളെയും മറൈൻ എൻഫോഴ്‌സ്‌മെന്റ് രക്ഷിച്ച്‌ കരയിലെത്തിച്ചു. നീണ്ടകരയിൽനിന്ന് കടലിൽ പോയ ‘ഓശാന' ബോട്ടിലെ പത്തുതൊഴിലാളികളെയാണ് കായംകുളം  തുറമുഖത്തെത്തിച്ചത്. ചൊവ്വ രാവിലെ ഏഴിന്‌  കായംകുളം പൊഴിമുഖത്തിന്‌  പടിഞ്ഞാറ്‌ കടലിലായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർ ജിജോ ജോസഫ്,  ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് ജെയിംസ്, ഡ്രൈവർ മധു എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്‌.   Read on deshabhimani.com

Related News