പുന്നപ്രയുടെ പോരാളികൾക്ക്‌ ശോണാഭിവാദ്യം

പുന്നപ്ര സമരഭൂമിയിലെ സ്‍മൃതി കുടീരത്തിൽ ജി സുധാകരൻ, മന്ത്രി പി പ്രസാ​ദ്, സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പുഷ്‍പാർച്ചന


 ആലപ്പുഴ വീരേതിഹാസത്തിന്റെ എഴുപത്തഞ്ചാമാണ്ടിൽ പുന്നപ്ര വീണ്ടും സമരപുളകമണിഞ്ഞു. ചുടുനിണം വീണു ചുവന്ന മണ്ണ്‌ ധീരരക്തസാക്ഷികളുടെ  ഓർമപുതുക്കി. മുദ്രാവാക്യം മുഴക്കി തലമുറകൾ പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ മുതൽ ചെറു ജാഥകളായി സമരഭൂമിയിലെത്തി.     സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, എച്ച് സലാം എംഎൽഎ, എ ഓമനക്കുട്ടൻ, ഇ കെ ജയൻ, അഡ്വ.വി മോഹൻദാസ്, വി എസ് അച്യുതാനന്ദനുവേണ്ടി മകൻ വി എ അരുൺകുമാർ എന്നിവർ മണ്ഡപത്തിൽ പുഷ്‌പചക്രമർപ്പിച്ചു.  ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളുടെയും  പ്രവർത്തകരായ ടി എസ് ജോസഫ്, എൻ പി വിദ്യാനന്ദൻ, എം രഘു, സി രാധാകൃഷ്‌ണൻ, കെ മോഹൻകുമാർ, എ പി ഗുരുലാൽ, പി ജി സൈറസ്, വി കെ ബൈജു, കെ എം സെബാസ്‌റ്റ്യൻ, ഡി അശോക് കുമാർ, കെ ജഗദീശൻ, കെ പി സത്യകീർത്തി, ജയിംസ് ശാമുവേൽ, അലിയാർ എം മാക്കിയിൽ, സി വാമദേവൻ എന്നിവരും വർഗ ബഹുജനസംഘടനകൾ, പാർടി ബന്ധുക്കൾ പൊതുജനങ്ങൾ തുടങ്ങിയവരും   മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.     ആർ നാസർ, ടി ജെ ആഞ്ചലോസ് എന്നിവർ  അനുസ്‌മരണ പ്രസംഗം നടത്തി. ഇ കെ ജയൻ അധ്യക്ഷനായി. എം രഘു സ്വാഗതവും വി ആർ അശോകൻ നന്ദിയും പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ സന്ദേശം മകൻ വി എ അരുൺകുമാർ വായിച്ചു.  Read on deshabhimani.com

Related News