സോഫ്റ്റ്‍വെയർ‍ 
സ്വാതന്ത്ര്യദിനാഘോഷം നാളെ



സ്വന്തം ലേഖകൻ ആലപ്പുഴ പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റും സ്വാതന്ത്ര്യവിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡിഎകെഎഫും ചേർന്ന്‌ സംഘടിപ്പിക്കുന്ന സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം ഞായറാഴ്‌ച നടക്കും. കൈറ്റ് വിക്‌ടേഴ്സ് ചാനലിലൂടെ രാവിലെ 10ന്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നടത്തും.  ജില്ലാതല പരിപാടികളുടെ ഭാഗമായി ആൻഡ്രോയിഡ് സ്‌മാർട്ട്ഫോണിൽ ഉപയോഗിക്കാവുന്ന ചെറിയ മൊബൈൽ ആപ്പുകൾ നിർമിക്കുന്നതിന്‌ എസ്ഡിവി ഗേൾസ് ഹൈസ്‌കൂളിൽ പരിശീലനം നൽകും. പകൽ രണ്ടുമുതൽ നാലുവരെ പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയർ സൗജന്യമായി ഇൻസ്‌റ്റാൾ ചെയ്‌ത്‌ നൽകുന്ന ഇൻസ്‌റ്റാൾ ഫെസ്‌റ്റും സംഘടിപ്പിക്കും. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 70 പേർക്ക് സൗജന്യമായി പരിശീലനത്തിൽ പങ്കെടുക്കാം. സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിന പോർട്ടലായ www.kite.kerala.gov.in/SFDay2022 വഴിയാണ്‌ രജിസ്‌റ്റർചെയ്യേണ്ടത്‌. മണ്ണഞ്ചേരി യുഐടി പ്രിൻസിപ്പൽ ഡോ. ടി പ്രദീപ് മുഖ്യാതിഥിയാകും, കൈറ്റ് മാസ്‌റ്റർ ട്രെയിനർ എംജി  ഉണ്ണിക്കൃഷ്‌ണൻ, ഋഷി നടരാജൻ, ടി കെ സുജിത്ത്, വി സന്തോഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. Read on deshabhimani.com

Related News