പത്രക്യാമ്പയിന് ആവേശത്തുടക്കം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ദേശാഭിമാനി വാർഷികവരിസംഖ്യ ഏറ്റുവാങ്ങുന്നു


ആലപ്പുഴ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ ദേശാഭിമാനി പത്രക്യാമ്പയിന്‌ ആവേശകരമായ തുടക്കം. നൂറുകണക്കിനാളുകൾ ഒന്നാംദിനത്തിൽ ജില്ലയിൽ വരിക്കാരായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ചലച്ചിത്ര സംവിധായകൻ ഫാസിലിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി ക്യാമ്പയിൻ ഉദ്ഘാടനംചെയ്‌തു. പാർടി ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്‌ജൻ എംഎൽഎ, അഡ്വ. കെ പ്രസാദ് എന്നിവരും ഒപ്പമുണ്ടായി. ആലപ്പുഴ നഗരത്തിൽ മുല്ലയ്‌ക്കൽ മേഖലയിൽ എസ്ഡിവി ട്രസ്‌റ്റ്‌ മാനേജർ ആർ കൃഷ്‌ണനിൽനിന്നും വാർഷികവരിസംഖ്യ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഏറ്റുവാങ്ങി. 
    പത്രപ്രചാരണ ക്യാമ്പയിന്‌ കഞ്ഞിക്കുഴിയിൽ തുടക്കമായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് വാർഷികവരിസംഖ്യ ഏറ്റുവാങ്ങി സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ, ലോക്കൽ സെക്രട്ടറി പി നിധിൻ എന്നിവർ പങ്കെടുത്തു. വിവിധ ലോക്കലുകളിലും ക്യാന്പയിൻ തുടങ്ങി. Read on deshabhimani.com

Related News