ആർഎസ്‌എസിന്റേത്‌ ബ്രിട്ടീഷ്‌ 
ഭിന്നിപ്പിക്കൽ തന്ത്രം: പുത്തലത്ത്‌ ദിനേശൻ

ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി ടൗൺഹാളിൽ സംഘടിപ്പിച്ച " മതനിരപേക്ഷത വർത്തമാനകാല ഇന്ത്യയിൽ’ സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  സ്വാതന്ത്ര്യസമരത്തിൽ ഇടപെടാത്തവർ രാജ്യം ഭരിക്കുന്നതാണ്‌ മതനിരപേക്ഷതയുടെ പ്രതിസന്ധിയെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ. സുശീല ഗോപാലൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ആലപ്പുഴ മഹോത്സവത്തിൽ ‘മതനിരപേക്ഷത വർത്തമാനകാല ഇന്ത്യയിൽ’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സ്വാതന്ത്ര്യസമരത്തിലെ വിവിധധാരകൾ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ സാംശീകരണമാണ്‌ ഇന്ത്യൻ ഭരണഘടന. ബ്രിട്ടീഷ്‌ സ്വാമ്രാജ്യത്തിനെതിരെ സമരം ചെയ്യുകയല്ല വേണ്ടെതെന്നും രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കൾക്കെതിരെ പോരാട്ടം നടത്തുകയാണ്‌ ഹിന്ദുവിന്റെ കടമയെന്നും പറഞ്ഞ ആർഎസ്‌എസ്‌ വർഗീയതയും ജാതീയതയും ഉപയോഗിച്ച്‌ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പിളർത്തുകയാണ്‌ ചെയ്‌തത്‌. ചരിത്രത്തിലും സംസ്‌കാരത്തിലും വർഗീയത പടർത്തി ഭിന്നിപ്പിച്ചാണ്‌ ആർഎസ്‌എസ്‌ ഭരണത്തിലെത്തിയത്‌. സ്വാതന്ത്ര്യസമരത്തിൽ ഒന്നിച്ചുനിന്ന ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച ബ്രിട്ടീഷ്‌ കൊളോണിയൽ തന്ത്രമാണ്‌ ആർഎസ്‌എസും പിന്തുടരുന്നത്‌. 1815ൽ  ജെയിംസ്‌മിൽ എഴുതിയ ഇന്ത്യാചരിത്രമാണ്‌ രാജ്യത്ത്‌ മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കിയത്‌. കോർപറേറ്റ്‌ ഹിന്ദുത്വ അജൻഡ അവർ നടപ്പാക്കുന്നു. ഇന്ന്‌ രാജ്യത്ത്‌ കോർപറേറ്റുകൾക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളെ വർഗീയത പറഞ്ഞ്‌ പിളർത്തുകയാണ്‌–- അദ്ദേഹം പറഞ്ഞു.     Read on deshabhimani.com

Related News