ജൈവവൈവിധ്യ ദിനാചരണം

ജൈവവൈവിധ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനാചരണവും ഫോട്ടോ പ്രദർശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ബിബിൻ സി  ബാബു അധ്യക്ഷനായി. കുട്ടനാട് അന്താരാഷ്‌ട്ര കായൽനില ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. കെ ജി പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വന്യജീവി ഫോട്ടോഗ്രാഫർ അജി ഗൗരി പകർത്തിയ ജൈവ വൈവിധ്യ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്.  ജില്ല പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി പ്രിയ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി ജി ചന്ദ്രപ്രകാശ്, ടി എസ് വിശ്വൻ, സി മുരളി, കെ ആർ ദേവദാസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News