ഖാദി തൊഴിലാളികളുടെ 
അനിശ്ചിതകാല സമരം 4 നാൾ പിന്നിട്ടു

ഖാദി വർക്കേഴ്സ് യൂണിയൻ നാലാം ദിവസത്തെ സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ഖാദി വർക്കേസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാദി ബോർഡ് ഓഫീസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം നാല്‌ ദിവസം പിന്നിട്ടു. കൂലിക്കുടിശ്ശിക വിതരണംചെയ്യുക, മിനിമം കൂലി അതത്‌ മാസം നൽകുക, തൊഴിൽ ഉറപ്പുനൽകുക, തൊഴിലിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹം.   വ്യാഴാഴ്‌ച സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ എൻ പവിത്രൻ അധ്യക്ഷനായി. വി മുരളീധരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News