ഗ്രാമീണ ടൂറിസത്തിനൊപ്പം താമരക്കുളം



ചാരുംമൂട്     താമരക്കുളം പഞ്ചായത്തിൽ ഗ്രാമീണ ടൂറിസത്തിനും പാർപ്പിട പദ്ധതിക്കും മുൻഗണന നൽകുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അവതരിപ്പിച്ചു. 30,89,40,084 രൂപ വരവും 30,65,79,920 രൂപ ചെലവും 23,60,164 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.  ഇരപ്പൻ പാറ റെയിൻബോ വാട്ടർഫാൾസ്‌ എക്കോ ടൂറിസം പ്രോജക്ട് ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് 45 ലക്ഷം രൂപ വകയിരുത്തി. എല്ലാവർക്കും പാർപ്പിടം -കുടിവെള്ളം പദ്ധതികൾക്ക് 7.93 കോടി രൂപയും, ആരോഗ്യമേഖലയ്ക്ക് 40 ലക്ഷം രൂപയും, അങ്കണവാടികൾക്ക് 68,50,000 രൂപയും ഉല്പാദന മേഖലയ്ക്ക് 96,50,000 രൂപയുമാണ് നീക്കി വച്ചിരിക്കുന്നത്. റോഡ്‌ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 2.75 കോടി രൂപയും എൽപി സ്കൂളുകളിൽ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനും ടോയ്‌ലറ്റ് നിർമാണത്തിനുമായി 25 ലക്ഷം രൂപയും നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു അധ്യക്ഷനായി.   Read on deshabhimani.com

Related News