ഹാഷിഷ് ഓയിലുമായി 
2 പേർ പിടിയിൽ

അറസ്റ്റിലായ രാഹുൽ , പ്രിൻസ്


ഒറ്റപ്പാലം   ഹാഷിഷ് ഓയിലുമായി  രണ്ട്‌ യുവാക്കൾ പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ വലിയഴിക്കൽ കോട്ടക്കൽമന്നേൽ രാഹുൽ ( 24 ), കായംകുളം കണ്ടല്ലൂർ കല്ലുപുരയിൽ പ്രിൻസ് (24) എന്നിവരയാണ് അറസ്റ്റ്ചെയ്തത്. ഒറ്റപ്പാലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് 490 ഗ്രാം ഹാഷിഷ് ഓയിലുമായി  ഒറ്റപ്പാലം ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്  പിടികൂടിയത്. ഒറ്റപ്പാലം  എസ്എച്ച്ഒ  എം സുജിത്, എസ്ഐ കെ ജെ പ്രവീൺ,  സീനിയർ സിപിഒ മാരായ രാമദാസ്, രാകേഷ്, സിപിഒ സുധീഷ്, ശിവശങ്കരൻ, സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ  വി എ  ജോസഫ്, അനീസ്, സുഭാഷ്  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. Read on deshabhimani.com

Related News