കേന്ദ്ര അവഗണനയ്‍ക്കെതിരെ ബഹുജനരോഷം

സിപിഐ എം തെക്കേക്കര കിഴക്ക് ലോക്കലിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുറന്നുകാട്ടി സിപിഐ എം പ്രക്ഷോഭം.  സംസ്ഥാനത്തിനു നൽകാനുള്ള കുടിശ്ശികയോ അർഹമായ വിഹിതമോ ജി എസ്ടി ആനുകൂല്യമോ നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല. 60 ലക്ഷത്തോളം ജനങ്ങൾക്ക് ആശ്വാസമായ ക്ഷേമ പെൻഷൻ വിതരണം മുടക്കാനും അരിവിഹിതം വെട്ടിക്കുറയ്‌ക്കാനും ശ്രമിക്കുന്നു. കിഫ്ബിയുടെയും ട്രഷറി നിക്ഷേപത്തിന്റെയും പേരു പറഞ്ഞ് കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. ഇത്തരം നിലപാടുകൾക്കും വർഗീയതക്കും എതിരെയാണ്‌ പ്രക്ഷോഭം.  തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റി  കുറത്തികാട്‌ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ആർ ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം വി ശിവദാസൻ, അഡ്വ. ജി അജയകുമാർ, ടി വിശ്വനാഥൻ, വിഷ്‌ണു ഗോപിനാഥ് എന്നിവർ സംസാരിച്ചു. എസ് ആർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഭരണിക്കാവ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചൊവ്വ വൈകിട്ട് നാലിന് മൂന്നാം കുറ്റി ദീപം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News