സി കെ കരുണാകരനെ അനുസ്‌മരിച്ചു

പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി കെ കരുണാകരന്റെ നാലാം 
ചരമവാർഷിക അനുസ്‌മരണ സമ്മേളനം മുഹമ്മയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


മുഹമ്മ പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സി കെ കരുണാകരന്റെ നാലാം ചരമവാർഷികം ആചരിച്ചു. മുഹമ്മ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയനും പാർടി മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്നാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചത്.  സി കെ കരുണാകരന്റെ കളപ്പുരയ്‌ക്കൽ വീട്ടിൽ ഛായാചിത്രത്തിൽ  പുഷ്‌പാർച്ചനയും തുടർന്ന്  അനുസ്‌മരണ സമ്മേളനവും ചേർന്നു. ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു . കെ പ്രസാദ് അധ്യക്ഷനായി. ജി വേണുഗോപാൽ, സി കെ സുരേന്ദ്രൻ, പി രഘുനാഥ്, എസ് രാധാകൃഷ്‌ണൻ,  ജെ ജയലാൽ, കെ ഡി അനിൽകുമാർ, ടി ഷാജി, ഡി ഷാജി, സ്വപ്‌ന ഷാബു, കെ സലിമോൻ, കെ കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News