അതിവേഗക്കാരൻ ആഷ്ലിനെ അനുമോദിച്ചു

ആഷ്‍ലിന്‍ അലക‍്‍സാണ്ടറിനെ എച്ച് സലാം എംഎല്‍എ അനുമോദിക്കുന്നു


ആലപ്പുഴ ആലപ്പുഴയുടെ അതിവേഗ ഓട്ടക്കാരന് ലിയോ അത്‌ലറ്റിക് അക്കാദമിയുടെ അനുമോദനം. ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ലിയോ തേർട്ടീന്ത് സ്‌കൂൾ പ്ലസ് ടു വിദ്യാർഥി ആഷ്ലിൻ അലക്‌സാണ്ടറിനെയാണ് അനുമോദിച്ചത്. ലിയോ അത്‌ലറ്റിക് അക്കാദമിയിൽ പരിശീലനം നടത്തുന്ന ആഷ്ലിൻ 10.68 സെക്കൻഡിലാണ് 100 മീറ്റർ കടന്നത്‌. അനുമോദന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  അക്കാദമി സെക്രട്ടറി എബി സാമുവൽ അധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ.സോളമൻ ചാരക്കാട്ട്, ഒളിമ്പ്യൻ മനോജ് ലാൽ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ കെ പ്രതാപൻ, പ്രസിഡന്റ് വി ജി വിഷ്‌ണു, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ, പി ജെ യേശുദാസ് എന്നിവർ സംസാരിച്ചു.   പരിശീലകരായ സെബാസ്‌റ്റ്യൻ വർഗീസ്, ഡോ.എബി സാമുവൽ, ഷാജഹാൻ കെ ബാവ, കിരൺ എബ്രഹാം, ജോസഫ് ആന്റണി, ആന്റണി ഫെർണാണ്ടസ്, ജോൺസൺ ലൂയിസ്, കിരൺ ജയിംസ് എന്നിവരെ എച്ച് സലാം എംഎൽഎ ആദരിച്ചു. ആഷ്ലിന്റെ മാതാപിതാക്കളായ അലക്‌സാണ്ടർ, ജാൻസി എന്നിവർ പങ്കെടുത്തു. കെ ഷാജഹാൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News