അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികൾക്ക്‌ 3.90 ലക്ഷം വീതം കൂടി



ഹരിപ്പാട്  അഴീക്കലിൽ മത്സ്യബന്ധന വള്ളംമറിഞ്ഞ്‌ മരിച്ച മൂന്ന്‌ തൊഴിലാളികൾക്ക്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 3,90,000 രൂപ വീതം അധികസഹായം അനുവദിച്ചു. തറയിൽക്കടവ് കാട്ടിൽ തങ്കപ്പൻ, പുത്തൻകോട്ടയിൽ സുദേവൻ, പറത്തറയിൽ സുനിൽദത്ത് എന്നിവർക്കാണ് ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിൽ അധിക സഹായം അനുവദിച്ചത്.  നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ മൂന്ന്‌ പേർക്കും 1,10,000 രൂപയും ഫിഷറീസ്‌വകുപ്പിൽനിന്ന്‌ 15,000 രൂപയും അനുവദിച്ചിരുന്നു. മൂന്നുപേരും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ  അല്ലാതിരുന്നതിനാൽ 10 ലക്ഷം രൂപയുടെ സഹായം ഇവർക്ക്‌ ലഭിക്കാതിരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ഹരിപ്പാട് ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. Read on deshabhimani.com

Related News