സ്‌ത്രീകൾ ഇനിയുമേറെ 
മുന്നേറണം: സി എസ്‌ സുജാത



ആലപ്പുഴ സ്‌ത്രീകൾ കൂടുതലായി അധികാരസ്ഥാനങ്ങളിലേക്ക്‌ എത്താൻ യോജിച്ചുള്ള പ്രവർത്തനമാണ്‌ വേണ്ടതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അഡ്വ. സി എസ്‌ സുജാത പറഞ്ഞു. ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌ത്രീയും അധികാരവും സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുജാത.  സ്‌ത്രീ മുന്നേറ്റത്തിൽ പുരുഷൻമാരെ മാറ്റി നിർത്താനാകില്ല. കൂട്ടായ പ്രവർത്തനം വലിയ മാറ്റം കൊണ്ടുവരും. വനിതകൾക്ക്‌ സംവരണം ഏർപ്പെടുത്തിയപ്പോൾ ആദ്യമൊക്കെ എതിർപ്പുണ്ടായി. എന്നാൽ സ്‌ത്രീകൾ അധികാരസ്ഥാനങ്ങളിലെത്തി വൻ മാറ്റങ്ങൾ കൊണ്ടുവന്നു. അഴിമതിയെ പടിക്കുപുറത്താക്കി ഭരണം നടത്തി. ജെൻഡർ ബജറ്റുകൾ അവതരിപ്പിക്കപ്പെട്ടു. കുടുംബശ്രീയും തൊഴിലുറപ്പ്‌ പദ്ധതിയും പോലെ സ്‌ത്രീ ശാക്തീകരണത്തിന്‌ ഊന്നൽ നൽകുന്ന പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കി.  ഇനിയുമേറെ മുന്നേറ്റം വനിതകൾ ആർജിക്കാനുണ്ട്‌. അതിന്‌ നന്നായി പോരാടേണ്ടിവരും. സ്വാതന്ത്ര്യസമര ചരിത്രത്തിലടക്കം സ്‌ത്രീ മുന്നേറ്റം രേഖപ്പെടുത്താതെപോയി. കുടുംബ ജീവിതത്തിലല്ലാതെ മറ്റെങ്ങും സ്‌ത്രീ പ്രാതിനിധ്യം രേഖപ്പെടുത്താത്ത കാലമുണ്ടായിരുന്നെന്നും സി എസ്‌ സുജാത പറഞ്ഞു. Read on deshabhimani.com

Related News