മനുവാദം രാജ്യത്തെ നിയമമാക്കാൻ ശ്രമം

‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന ഓപ്പൺഫോറം സുപ്രീംകോടതി സീനിയർ അഭിഭാഷകൻ 
അഡ്വ. പി വി സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ ഭരണഘടനയെ സംരക്ഷിക്കേണ്ടത്‌ വിപ്ലവകരമായ കടമയാണെന്ന്‌ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌ പറഞ്ഞു. ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി "ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭരണഘടന കൊളോണിയൽ ആണെന്ന്‌ പ്രചരിപ്പിച്ച്‌ ഭാരതീയവൽക്കരണത്തിലേക്ക്‌ എത്തിക്കുകയാണ്‌ സംഘപരിവാർ ലക്ഷ്യം. അവർ പ്രഖ്യാപിക്കുന്ന നിയമവ്യവസ്ഥ മനുവാദമാണ്‌. ജനാധിപത്യ മൂല്യങ്ങളായ തുല്യത, മനുഷ്യാവകാശം എന്നിവയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. രാജ്യത്തിന്റെ നിഷ്‌പക്ഷ നീതിന്യായവ്യവസ്ഥയെ ഇല്ലാതാക്കാനും ശ്രമിക്കുന്നു. വ്യവസ്ഥയിലെ പരിമിതികളെ ഉൾക്കൊണ്ടുതന്നെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടത്‌ കമ്യൂണിസ്‌റ്റുകളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.  അഡ്വ. കെ പ്രസാദ്‌ അധ്യക്ഷനായി. അഡ്വ. ആർ രാഹുൽ സംസാരിച്ചു.അഡ്വ. പ്രിയദർശൻ തമ്പി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുത്തു. Read on deshabhimani.com

Related News