ആളിന്റെ വലിപ്പം കുറ്റത്തിന്റെ അളവുകോലാകരുത്‌: വിനയൻ

‘മലയാളിയുടെ സാംസ്‌കാരികജീവിതം’ സെമിനാർ സംവിധായകൻ വിനയൻ ഉദ്‌ഘാടനം ചെയ്യുന്നു


ആലപ്പുഴ ആളിന്റെ വലിപ്പം നോക്കി കുറ്റത്തിന്റെ കടുപ്പം അളക്കുന്ന സ്ഥിതി മാറണമെന്ന്‌ സംവിധായകൻ വിനയൻ പറഞ്ഞു. ആലപ്പുഴ മഹോത്സവത്തിന്റെ ഭാഗമായി ‘മലയാളിയുടെ സാംസ്‌കാരികജീവിതം’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കുറ്റം ചെയ്യുന്നത്‌ സെലിബ്രിറ്റിയാണെങ്കിൽ പ്രതികരണം കുറയും.  2007ൽ താൻ മാക്ട ഫെഡറേഷൻ രൂപീകരിച്ച സമയത്ത്‌ സിനിമയിൽ ഡ്രൈവർക്ക്‌ 24 മണിക്കൂർ ജോലി ചെയ്‌താൽ വേതനം 150 രൂപയായിരുന്നു. സമരംചെയ്‌ത്‌ അത്‌ മുന്നൂറു രൂപയാക്കിയപ്പോൾ പലരും അഭിനന്ദിച്ചു. എന്നാൽ അന്നത്തെ സൂപ്പർ സ്‌റ്റാർ ദിലീപ്‌ അത്‌ ലംഘിച്ചു. അസോസിയേഷൻ വിഷയം ഏറ്റെടുത്തപ്പോൾ എതിർക്കാൻ എല്ലാവരും ഒന്നിച്ചു. തങ്ങളെ പഠിപ്പിക്കാൻ വന്നവൻ സിനിമയിൽ വേണ്ട എന്നവർ തീരുമാനിച്ചു. സമൂഹത്തിൽ ഇങ്ങനെ  ദ്വന്ദവ്യക്തിത്വങ്ങളുണ്ട്‌. ലിംഗസമത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുവേണ്ടി നാം വാദിക്കുമ്പോഴും നാം തന്നെ അത്‌ ലംഘിക്കുന്നു. എന്നിട്ട്‌ സർക്കാരിനെ കുറ്റപ്പെടുത്തും. നമ്മൾ തന്നെ മാറേണ്ടതുണ്ട്‌. സാംസ്‌കാരികമായി വളർന്ന നാം സംസ്‌കാരപ്രതിഭ ഉള്ളിൽ സ്‌ഫുടം ചെയ്‌തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News