കുട്ടികളെ വരവേൽക്കാൻ കെഎസ്ആർടിസി

ലുഥർ മിഷൻ എൽപി സ്‌കൂളിൽ ചിത്രകാരൻ രാജേഷിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് വരയ്‌ക്കുന്നു


 മുഹമ്മ ലുഥർ മിഷൻ എൽപി സ്‌കൂളിൽ കെഎസ്ആർടിസി ബസ് റെഡിയായി. ഓഫീസിനോട് ചേർന്നുള്ള ക്ലാസ്‌മുറികളുടെ പുരത്തെ ചുവരുകളാണ് ബസിന്റെ ചിത്രത്തോടെ മോടിയാക്കിയത്.  ദൂരെനിന്ന്‌ നോക്കിയാൽ എൽഎംഎൽപി സ്‌കൂൾ ബോർഡോടെയുള്ള  ബസ് പാർക്ക്‌ ചെയ്‌തിരിക്കുകയാണെന്ന്‌ തോന്നും.  പുതിയ അധ്യയനവർഷത്തെ വരവേൽക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ബസിന്‌ പുറമെ ക്ലാസ് മുറികളിലും സ്‌കൂൾ മതിലിലുമൊക്കെ കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളും മറ്റ്‌ ചിത്രങ്ങളും വരച്ചിട്ടുണ്ട്‌. നിരവധി പേരാണ് ബസ് ഉൾപ്പെടെയുള്ള പെയിന്റിങ്‌ കാണാനെത്തുന്നത്. ചിത്രകാരനും മണ്ണഞ്ചേരി പഞ്ചായത്തംഗവുമായ രാജേഷ് (റെജി ആർട്സ്), മകൾ ശ്രുതിമോൾ അരുൺ, ചിത്രകാരൻ ബിജു എന്നിവർ ചേർന്നാണ് കാഴ്‌ചകൾ ഒരുക്കിയത്. Read on deshabhimani.com

Related News