എ കെ ജി സ്‌മരണയിൽ നാട്‌

എ കെ ജി അനുസ്മരണദിനത്തിൽ മുഹമ്മ ചീരപ്പൻചിറയിലെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, മുതിർന്ന നേതാവ് പി കരുണാകരൻ, 
ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു


ആലപ്പുഴ പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ചിരസ്‌മരണയിൽ നാട്‌. മുഹമ്മ ചീരപ്പൻചിറ വീട്ടുവളപ്പിലെ സ്‌മാരകത്തിൽ കുടുംബാംഗങ്ങളും പാർടി നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. പുഷ്‌പാർച്ചനയ്‌ക്ക്‌ മുന്നോടിയായി ആര്യക്കരയിൽനിന്ന്‌ ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനത്തിൽ സ്‌ത്രീകളടക്കം നൂറുകണക്കിന്‌ പേർ പങ്കെടുത്തു. വനിതകളുടെ ബാൻഡ്‌സംഘം അകമ്പടിയായി. എ കെ ജിയുടെ മകൾ ലൈല, മരുമകൻ പി കരുണാകരൻ, ചെറുമകൾ മാതു, ജി വേണുഗോപാൽ തുടങ്ങിയ കുടുംബാംഗങ്ങളും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി ആർ നാസർ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്‌, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ, കെ ഡി മഹീന്ദ്രൻ, വി ജി മോഹനൻ, കെ ആർ ഭഗീരഥൻ, ആർ രാഹുൽ, ടി ഷാജി, കെ ഡി അനിൽകുമാർ, എൻ ടി റെജി എന്നിവർ പുഷ്‌പാർച്ചനയ്‌ക്ക്‌ നേതൃത്വം നൽകി. അനുസ്‌മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. ദിനാചരണകമ്മിറ്റി പ്രസിഡന്റ്‌ ജെ ജയലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ സംസാരിച്ചു. സെക്രട്ടറി സി കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്രഹ്‌മപുരത്തെ തീയണയ്‌ക്കാൻ നേതൃത്വം നൽകിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ ആർ നാസർ അനുമോദിച്ചു. Read on deshabhimani.com

Related News