ഒഴുക്കിൽപ്പെട്ട പെൺകുട്ടികൾക്ക്‌ രക്ഷകരായി കെഎസ്‌ഇബി 
ജീവനക്കാർ

സുനിലും വിജേഷും വിനുവും 
രക്ഷാപ്രവർത്തനത്തിനുശേഷം


ചെങ്ങന്നൂർ  കനാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് പെൺകുട്ടികളെ കെഎസ്‌ഇബി ജീവനക്കാർ രക്ഷിച്ചു. ചെറിയനാട് ശ്രീവിജയേശ്വരി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. കെഎസ്ഇബി കൊല്ലകടവ് ഇലക്‌ട്രിക്കൽ സെക്ഷനിലെ ജീവനക്കാരായ വെൺമണി സ്വദേശി സുനിൽ, ആലപ്പുഴ സ്വദേശികളായ വിജേഷ്, വിനു എന്നിവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബുധൻ പകൽ 11.30 ഓടെ കൊല്ലകടവ് ആഞ്ഞിലിച്ചുവട് ജങ്‌ഷന് സമീപമുള്ള പിഐപി കനാലിലാണ് സംഭവം. കനാലിൽ ഇറങ്ങിയ വിദ്യാർഥിനികൾ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ 100 മീറ്ററോളം ഒഴുകിപ്പോയി. തൊട്ടടുത്ത് വൈദ്യുതിത്തൂൺ നിവർത്തുകയായിരുന്ന ജീവനക്കാർ നിലവിളികേട്ടാണ് ഓടി വന്നത്. വെള്ളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെ കണ്ടതോടെ കനാലിലേക്ക് എടുത്തുചാടി ഇവരുടെ രക്ഷിക്കുകയായിരുന്നു. സുനിൽ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗവും വിജേഷും ബിനുവും സിഐടിയു പ്രവർത്തകരുമാണ്. Read on deshabhimani.com

Related News