ചേർത്തലയിൽ 24 റോഡിന്‌ 2.03 കോടി



ചേർത്തല വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ചേർത്തല മണ്ഡലത്തിൽ 24 റോഡുകൾക്ക്‌ 2.03 കോടി രൂപ അനുവദിച്ചതായി മന്ത്രി പി പ്രസാദ് അറിയിച്ചു.  വയലാർ പഞ്ചായത്ത്‌ 15–-ാം വാർഡിലെ- കൊടിയനാട്ട്-–-പാട്ടച്ചിറ, മുണ്ടംവെളി-–-ചക്കംവെളി,നാലാം വാർഡിലെ ഇട്ടേഴത്ത്–--വള്ളപ്പുര, അഞ്ചാം വാർഡിലെ ഇന്ദിര ജങ്‌ഷൻ–-കുണ്ടത്തിക്കടവ്, നാഗംകുളങ്ങര-–-മുസ്ലിംപള്ളി റോഡുകൾ പുനരുദ്ധരിക്കാൻ തുകയുണ്ട്‌.  പട്ടണക്കാട് വി ആർ ജങ്‌ഷൻ-–-ഉണ്ണിക്കണ്ടം, മുഹമ്മ പറമ്പുവേലിക്കകത്ത്‌–- -മെയ്‌പിൽ, തണ്ണീർമുക്കം -11–-ാം വാർഡ്‌ പുത്തനങ്ങാടി-–-മുസ്ലിംപള്ളി, തണ്ണീർമുക്കം 23–-ാം വാർഡ്- വാരനാട്–--തെരുവിൽ, കടക്കരപ്പള്ളി എട്ടാം വാർഡ് കണ്ടമംഗലം-–-വെമ്പള്ളി റോഡുകൾക്കും തുകയുണ്ട്‌.  ചേർത്തല തെക്ക് പഞ്ചായത്ത്‌ മൂന്നാം വാർഡ്- മുസ്ലിംപള്ളി-–-വായനശാല, ചേർത്തല തെക്ക് രണ്ടാം വാർഡ്- മുസ്ലിംപള്ളി-–-ബീച്ച്, കഞ്ഞിക്കുഴി നാലാം വാർഡ് വട്ടച്ചിറ–-കണ്ണംകുളം, 14–-ാം വാർഡ്- കട്ടയിൽ–-നവവീഥി,- കഞ്ഞിക്കുഴി പാലം-–-കട്ടയിൽ റോഡുകളും നവീകരിക്കും.   ചേർത്തല നഗരസഭ എട്ടാം വാർഡ്‌ എസ്‌എൻഡിപി–-ചിറ്റേഴത്ത്, തകടിവെളി, നഗരസഭ 29–-ാം വാർഡ്‌ ഇരുമ്പുപാലം-–-കെഎസ്‌ഇബി, നഗരസഭ എട്ടാം വാർഡ്‌ ചേന്നനാട്ട്, നഗരസഭ ഒന്നാം വാർഡ്‌ കടമ്പനാട് ദേവീക്ഷേത്രം റോഡുകളും പുനർനിർമിക്കും. പട്ടണക്കാട് മൂന്നാം വാർഡ് എളമത്ത്–-ചാലുങ്കൽ, 16–-ാം വാർഡ്- അഴീതോട്ടുങ്കൽ-–-ആരാശുപുരം, 18–-ാം വാർഡ്- ചെള്ളപ്പുറം-–-ഘണ്ടാകർണക്ഷേത്രം റോഡുകളും പദ്ധതിയിൽപ്പെടും. മുഹമ്മ 12–-ാം വാർഡ് പോട്ടച്ചാൽ-–-എംഎൽഎ, മുഹമ്മ മംഗലത്തുവെളി–-കല്ലാട്ട്‌ റോഡുകൾക്കും തുക അനുവദിച്ചു. Read on deshabhimani.com

Related News