5 ദിവസം, 3083 പേര്‍ക്ക് വാക്‌സിന്‍



  ആലപ്പുഴ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം തുടരുന്നു. ഒരാഴ്‌ചയ്‌ക്കിടെ ഒമ്പത് കേന്ദ്രങ്ങളിലായി 3083 പേർക്ക് വാക്‌സിൻ നൽകി. ശനി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് വിതരണം നടന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികൾ, കായംകുളം, ഹരിപ്പാട്, ചേർത്തല, തുറവൂർ താലൂക്ക് ആശുപത്രികൾ, ആർഎച്ച്ടിസിസി  ചെട്ടികാട് എന്നിവിടങ്ങളിലായിരുന്നു വിതരണം.    ഇവയ്‌ക്ക്‌ പുറമെ മെഡിക്കൽ കോളേജിൽ ഒരു വാക്‌സിനേഷൻ കേന്ദ്രം കൂടി ഉണ്ടാകും. പുളിങ്കുന്ന് താലൂക്ക് ആശുപത്രി, ഗവ. യുപി സ്‌കൂൾ ഓടമ്പള്ളി പാണാവള്ളി, സിഎച്ച്സി ചുനക്കര, സിഎച്ച്സി മുഹമ്മ, യുഎച്ച്ടിസി അമ്പലപ്പുഴ എന്നിവിടങ്ങളിലും ശനിയാഴ്‌ച  വാക്‌സിനേഷനുണ്ട്‌.    മുമ്പ് കോവിഡ് ബാധിച്ചത്‌ ഹ‌ൃദയം, നാഡി, ശ്വാസകോശ–-വൃക്ക സംബന്ധിച്ച രോഗങ്ങൾ, ക്യാൻസർ, പ്രതിരോധശക്തി കുറയുന്ന അവസ്ഥ, എച്ച്ഐവി ബാധ എന്നിവ കോവിഡ് വാക്‌സിനേഷന്‌ തടസമല്ല. ഗുരുതരമായ അലർജി പ്രശ്‌നമുള്ളവർ, ഗർഭിണികൾ, ഗർഭിണിയാണെന്ന് സംശയമുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, കോവിഡ് രോഗികൾ,  രോഗലക്ഷണങ്ങളുള്ളവർ എന്നിവർ വാക്‌സിൻ എടുക്കേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.   കോവിഡ്‌ വ്യാപനം കൂടുന്നു ആലപ്പുഴ  കോവിഡ്  രോ​ഗികളുടെ എണ്ണം തുടർച്ചയായ നാലാംദിവസവും ഉയർന്നുതന്നെ. വെള്ളിയാഴ്‌ച 409 പേർക്ക് സ്ഥിരീകരിച്ചു. വ്യാഴം --- 415, ബുധൻ --422, ചൊവ്വ -- 475 എന്നിങ്ങനെയായിരുന്നു  രോ​ഗികളുടെ എണ്ണം.   ആകെ രോ​ഗികളുടെ 97 ശതമാനമാണ് സമ്പർക്ക വ്യാപന തോത്. 398 പേർക്ക്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോ​ഗ്യപ്രവർത്തകരിൽ ഒരാൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. രോ​ഗമുക്തർ  കുറയുകയാണ്. വെള്ളിയാഴ്‌ച 387 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. സമ്പർക്ക രോ​ഗികളിൽ  ആലപ്പുഴ, എടത്വ സ്വദേശികളാണ് കൂടുതൽ. 25 വീതം. മാന്നാർ 21, ചമ്പക്കുളം 17, തലവടി 16, തകഴി, കായംകുളം 15 വീതം,  ചെങ്ങന്നൂർ, തണ്ണീർമുക്കം 13 വീതം, മുട്ടാർ 12, കടക്കരപ്പള്ളി 11,  ഹരിപ്പാട് 10 എന്നിങ്ങനെയാണ് രോ​ഗികൾ കൂടുതലായ പ്രദേശങ്ങൾ.   ജില്ലയിലെ ആകെ രോഗികൾ 64,554 ആയി. സമ്പർക്കത്തിലൂടെ 59,958.  ആകെ 60,724 പേർ രോഗമുക്തരായി. 4285പേർ ചികിത്സയിലുണ്ട്.  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 13 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. നാലുപേർ  അറസ്‌റ്റിലായി. Read on deshabhimani.com

Related News