ചക്കുളത്തുകടവ് പാലം 
നിർമാണം ഉടൻ



  ആലപ്പുഴ ചെങ്ങന്നൂർ, -മാവേലിക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചക്കുളത്തുകടവ്  പാലത്തിനായി സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. തഴക്കര, വെണ്മണി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്.  84 കോടി രൂപ വകയിരുത്തിയാണ് പാലം നിർമാണം. 26 മീറ്റർ നീളത്തിൽ മൂന്നു സ്‌പാനും 12.5 മീറ്റർ വീതം നീളത്തിൽ 11 സ്‌പാനും ഉൾപ്പെടെ 215 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 7.50 മീറ്റർ വീതിയിൽ ക്യാരേജ് വേയും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 9.70 മീറ്ററാണ്  ആകെ വീതി. വിദ്യാർഥികളടക്കം മറുകര കടക്കാനായി കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. പാലം വരുന്നതോടെ ദുരിതത്തിന് പരിഹാരമാകും. Read on deshabhimani.com

Related News