ഫുട്‌ബോൾ ആരവത്തിൽ 
പൊലീസും

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ മത്സരം ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് ഉദ്‌ഘാടനം ചെയ്യുന്നു


ആലപ്പുഴ ലോകകപ്പ്‌ ഫുട്‌ബോൾ ആരവത്തിൽ പൊലീസ്‌ പടയും. കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സംഘടിപ്പിച്ചാണ്‌ ലോകകപ്പ്‌ ആവേശം നിറച്ചത്‌. സംസ്ഥാന സർക്കാർ ആഹ്വാനംചെയ്‌ത ലഹരിവിരുദ്ധ ക്യാമ്പയിനിലെ രണ്ടുകോടി ഗോൾ ചലഞ്ചിന്റെ ഭാഗംകൂടിയായാണ്‌ ആലപ്പുഴ ബീച്ചിൽ പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ നടത്തിയത്‌.   ഇരുവിഭാഗങ്ങളിലായി മത്സരം അരങ്ങേറി. ജനറൽ വിഭാഗത്തിൽ അമ്പലപ്പുഴ അക്ഷര നീർക്കുന്നവും പൊലീസ് ടീം വിഭാഗത്തിൽ ചേർത്തല സബ്‌ഡിവിഷൻ ടീമും ജേതാക്കളായി.  ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജ് കിക്ക് ഓഫ്‌ ചെയ്‌ത്‌ മത്സരം ഉദ്‌ഘാടനംചെയ്‌തു. കേരള സന്തോഷ്‌ ട്രോഫി ടീം മുൻ ക്യാപ്റ്റൻ ജീൻ ക്രിസ്‌റ്റിൻ മുഖ്യാഥിതിയായി. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനു മോഹൻ, സെക്രട്ടറി എ അഞ്‌ജു, സംസ്ഥാന നിർവാഹകസമിതിയംഗം എസ് സന്തോഷ്‌, ജോയിന്റ് സെക്രട്ടറി എൻ ഹാഷിർ, ട്രഷറർ ആന്റണി രതീഷ്, സംസ്ഥാന ഓഡിറ്റ് കമ്മിറ്റിയംഗം വി വിവേക്, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ മുഹമ്മദ്‌ സലിം, കെ ആർ മണിക്കുട്ടൻ, ബി ഷിബു, കെപിഎച്ച്സിഎസ് ഡയറക്‌ടർ ബോർഡ്‌ അംഗം എ എസ് ഫിലിപ്പ്, ജില്ലാ പൊലീസ് സൊസൈറ്റി പ്രസിഡന്റ് എം മനോജ്‌, കെപിഒഎ ജില്ലാ എക്‌സിക്യൂട്ടീവംഗം ജോൺ, കെപിഎ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സിമിൻ, അരുൺ കൃഷ്‌ണൻ കായംകുളം, രതീഷ് പൂച്ചാക്കൽ എന്നിവർ പങ്കെടുത്തു. വിജയികൾക്ക്‌ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ സമ്മാനം നൽകി. Read on deshabhimani.com

Related News