ജ്വലിച്ചു, സമരപഥങ്ങൾ

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തുന്നു


വയലാർ/മേനാശേരി സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുമായി കമ്യൂണിസ്‌റ്റ്‌ പാർടി നയിച്ച പടയോട്ടത്തിൽ പെരുതിവീണവരുടെ സ്‌മരണകളിരമ്പുന്ന വയലാർ, മേനാശേരി  രക്തസാക്ഷി മണ്ഡപങ്ങളിൽ ചെങ്കൊടി ഉയർന്നു. പുന്നപ്ര–-വയലാർ രക്തസാക്ഷിത്വത്തിന്റെ 75–-ാം വാർഷിക വാരാചരണത്തിൻെറ ഭാഗമായി വയലാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വ്യാഴാഴ്‌ച പതാക ഉയർത്തി.  മേനാശേരിയിൽ മുതിർന്ന നേതാവ് എൻ കെ സഹദേവൻ പതാക ഉയർത്തി. രണസ്‌മരണകളിൽ വയലാർ വ്യാഴാഴ്‌ച രാവിലെ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിലംഗം എം കെ ഉത്തമന് കൈമാറിയ പതാകയാണ്‌ വയലാറിൽ ഉയർത്തിയത്‌. പ്രവർത്തകരുടെ അകമ്പടിയോടെ  പതാകജാഥ  പൊന്നാംവെളിയിലൂടെ ദേശീയപാതയിൽ പ്രവേശിച്ച്‌ ചേർത്തല പൊലീസ് സ്‌റ്റേഷൻ കവലയിലൂടെ നഗരംകടന്നു ജാഥ വയലാറിൽ എത്തി.        പതാക ഉയർത്തലിനുശേഷം ചേർന്ന  സമ്മേളനത്തിൽ മന്ത്രിമാരായ പി രാജീവ്‌, പി പ്രസാദ്‌ എന്നിവരും ആർ നാസറും സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എൻ എസ്‌ ശിവപ്രസാദ്‌ അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതംപറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, എ എം ആരിഫ്‌ എംപി, എം കെ ഉത്തമൻ, കെ പ്രസാദ്‌, മനു സി പുളിക്കൽ, പി എം അജിത്ത്‌കുമാർ, കെ രാജപ്പൻ നായർ, എം സി സിദ്ധാർഥൻ, കെ കെ പ്രഭാകരൻ, ദെലീമ  എംഎൽഎ, എൻ പി ഷിബു, എൻ ആർ ബാബുരാജ്‌ എന്നിവർ പങ്കെടുത്തു. ആവേശത്തോടെ മേനാശേരി  പതാകജാഥ ഉദ്‌ഘാടനയോഗത്തിൽ എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. പി കെ സാബു സ്വാഗതംപറഞ്ഞു. എ എം ആരിഫ് എംപി, മനു സി പുളിക്കൽ, പി എം അജിത്ത്കുമാർ, എൻ പി ഷിബു, എം സി സിദ്ധാർഥൻ, പി ഡി രമേശൻ, ടി കെ രാമനാഥൻ, സി ടി വാസു, സി കെ മോഹനൻ, ടി എം ഷെറീഫ്, പി ഡി ബിജു, എസ് പി സുമേഷ് എന്നിവർ പങ്കെടുത്തു.   രക്തസാക്ഷിമണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ടി എം ഷെറീഫ് അധ്യക്ഷനായി. സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു. നേതാക്കളായ എം സി സിദ്ധാർഥൻ, സി കെ മോഹനൻ, എസ് പി സുമേഷ്, ടി കെ രാമനാഥൻ, വി എ അനീഷ്, വി വി മുരളീധരൻ, സി ബി മോഹൻദാസ്, കെ ആർ വിജയൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News