ഇത്‌ എല്ലാവരുടെയും ഭൂമി: എം എ ബേബി

ലോകമേ തറവാട് പ്രദർശനം കാണാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി എത്തിയപ്പോൾ. പി പി ചിത്തരഞ്ജൻ എംഎൽഎ സമീപം


ആലപ്പുഴ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്‌ എന്ന പ്രഖ്യാപനമാണ്‌ ‘ലോകമേ തറവാട്‌’ പ്രദർശനമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സാമൂഹ്യജീവിതത്തിൽ മനുഷ്യർ തമ്മിൽ കൊടുക്കലും വാങ്ങലും ദേശങ്ങൾ കടന്ന സഞ്ചാരവും അനിവാര്യമാണ്‌. ഈ വൈവിധ്യങ്ങളുടെ കൂടിച്ചേരലാണ്‌ മനുഷ്യജീവിതം.  പഴമയിലൂടെ എങ്ങനെ  പുരോഗതി നേടാമെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌ പ്രദർശനമെന്ന്‌ ലോകമേ തറവാട്‌ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.   മനുഷ്യകുലം വലിയ കുടുംബമാണ്‌. വാക്കിലും നോക്കിലും ആരെയും വേദനിപ്പിക്കരുതെന്ന സന്ദേശംകൂടി ലോകമേ തറവാട്‌ നൽകുന്നുണ്ട്‌. സാംസ്‌കാരിക ആരോഗ്യത്തിനും സാക്ഷരതയ്‌ക്കും ഈ പ്രദർശനം കാണേണ്ടതുണ്ട്‌. ആലപ്പുഴയിലും പരിസരങ്ങളിലുമുള്ളവർ നിർബന്ധമായി പ്രദർശനം കാണണം. കോവിഡ്‌ നിയന്ത്രണം പാലിച്ചുനടത്തുന്ന പ്രദർശനത്തിന്‌ കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും എം എ ബേബി പറഞ്ഞു. Read on deshabhimani.com

Related News