അഗ്നിപഥിൽ ആളിപ്പടർന്ന്‌ പ്രതിഷേധം

കർഷകസംഘം, -കെഎസ്‍കെടിയു നേതൃത്വത്തില്‍ നടത്തിയ ഹരിപ്പാട് റെയിൽവേ സ്‍റ്റേഷൻ മാർച്ച് ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കാവിവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കർഷക സംഘം, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹരിപ്പാട്‌ റെയിവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. കിസാൻ സഭ വർക്കിങ്‌ കമ്മിറ്റി അംഗം ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷെയ്ക് പി ഹാരിസ്, ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജി ഹരിശങ്കർ, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി പ്രസാദ്, എൻ സുധാമണി, കമലമ്മ ഉദയാനന്ദൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News