കുതിക്കാം സ്വപ്‍നപാതയിലൂടെ

എസി റോഡ് നവീകരണ പ്രവർത്തയിൽ ഏർപ്പെട്ട തൊഴിലാളികൾ


ആലപ്പുഴ മഴ കനത്താൽ വെള്ളത്തിൽ മുങ്ങുന്ന ആലപ്പുഴ–- ചങ്ങനാശേരി റോഡ്‌ പഴങ്കഥയാവുന്നു. എലിവേറ്റഡ് ഹൈവേയടക്കം പ്രളയത്തെ അതിജീവിക്കുന്ന സുന്ദരപാതയുടെ നിർമാണം അതിവേഗം മുന്നോട്ട്‌. എൽഡിഎഫിന്റെ വികസനനയം വിളംബരം ചെയ്യുന്ന സ്വപ്‍നപദ്ധതിയാണ് പുരോഗമിക്കുന്നത്‌. കേരള പുനർനിർമാണ പദ്ധതിയിൽ 649 കോടിരൂപ ചെലവഴിച്ചാണ് 24 കിലോമീറ്റർ നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‍ട് സൊസൈറ്റിക്കാണ് ചുമതല. 2023 നവംബറിൽ പദ്ധതി നാടിന് സമർപ്പിക്കും. നിർമാണക്കുതിപ്പ്‌  ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയടക്കം 13 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. പാലങ്ങളിൽ വീതി 14 മീറ്ററാകും. 20ഓളം സ്ഥലങ്ങളിലാണ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. പ്രധാന പാലങ്ങളായ കിടങ്ങറ, നെടുമുടി എന്നിവ ഈ വർഷം പൂർത്തിയാക്കും. പള്ളാത്തുരുത്തി പാലം നിർമാണം തുടങ്ങിയിട്ടില്ല. ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 40 മീറ്ററും ഉയരം ആറുമീറ്ററും വേണം. പഴയപാലം നിർമിച്ചിരിക്കുന്നത് ഈ നിർദേശങ്ങൾ വരുന്നതിന് മുമ്പാണ്. ഉയരംകൂട്ടി പുതിയ പാലം നിർമിക്കണമെന്ന്‌ ഊരാളുങ്കൽ അധികൃതർ പറഞ്ഞു. കലുങ്കുകളും ഓടകളും പാലങ്ങളുടെ ഗർഡറുകളും പെരുന്നയിലെ പ്രീകാസ്‌റ്റിങ് യാർഡിലാണ്‌ നിർമിക്കുന്നത്‌. പെരുന്നയിലും പുന്നപ്രയിലുമാണ്‌ റെഡിമിക്‌സ് കോൺക്രീറ്റ് പ്ലാന്റ്. മാറ്റം കണ്ടറിയാം 2021 ജൂണിൽ തുടങ്ങിയെങ്കിലും ആഗസ്‍തിലാണ്‌ നിർമാണം പൂർണതോതിലായത്.  10 മാസത്തിനിടയിൽ 34ശതമാനം പൂർത്തിയായി. ലോക്ക്ഡൗണിലും അനുവദനീയമായ തൊഴിലാളികളെ ഉപയോഗിച്ച് നിർമാണം തുടർന്നു. മഴയിലും പ്രവൃത്തി മുടങ്ങിയില്ല. 5.5 കിലോമീറ്ററിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായി. കിടങ്ങറ, നെടുമുടി പാലങ്ങളുടെ വെള്ളത്തിനടിയിലുള്ള സ്ലാബിന്റെ കോൺക്രീറ്റിങ് ഉടൻ തുടങ്ങും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെയാണ് ജോലികൾ. ഒരുകൈ സഹായവും റോഡ് പൊളിക്കുന്ന വേസ്‌റ്റിനും മണ്ണിനുമൊക്കെയായി ജനങ്ങൾ ഊരാളുങ്കലിനെ സമീപിക്കാറുണ്ട്. സ്‌കൂളുകൾ, ആശുപത്രി, അങ്കണവാടി തുടങ്ങിയവയ്‌ക്കും ജനങ്ങൾക്കും പരമാവധി ഇത്തരം സഹായം സൗജന്യമായി നൽകി. വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയത്ത്​ ​ഗ്രാവൽ ഉപയോഗിച്ച് റോഡിന്റെ ഉയരംകൂട്ടി ഗതാഗത സംവിധാനമൊരുക്കി. Read on deshabhimani.com

Related News