തിളച്ചുമറിഞ്ഞ്‌ ജനകീയ പ്രതിഷേധം

ഇ‍ന്ധന വിലവർധനയ‍്ക്കെതിരെ നടത്തിയ അടുപ്പുകൂട്ടൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ കെെചൂണ്ടിമുക്കിൽ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ പെട്രോൾ, ഡീസൽ, പാചകവാതക വില കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ‌ സിപിഐ എം അടുപ്പുകൂട്ടി പ്രതിഷേധിച്ചു.  കപ്പ പുഴുങ്ങിയും ഇറച്ചിക്കറിവച്ചും കട്ടൻചായ തിളപ്പിച്ചും കഞ്ഞിവച്ചും സാധാരണക്കാർ കേന്ദ്രത്തിനെതിരെ അണിനിരന്നു. ജില്ലയിൽ കുടുംബങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരത്തിനെത്തി. ആലപ്പുഴ ന​ഗരത്തിൽ കൈചൂണ്ടി ജങ്ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു കലവൂർ കയർ ബോർഡ് ഓഫീസിന് സമീപവും സി എസ് സുജാത വള്ളികുന്നം ഇലഞ്ഞിക്കൽ ജങ്ഷന് സമീപവും സജി ചെറിയാൻ എംഎൽഎ കുഴുവല്ലൂർ പള്ളിമകുടി ജങ്ഷനിലും സമരം ഉദ്ഘാടനംചെയ്‌തു. മുഹമ്മ കാവുങ്കലിൽ എ എം ആരിഫ് എംപിയും ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വണ്ടാനത്ത് 117–-ാം നമ്പർ ബൂത്തിൽ ജില്ലാ കമ്മിറ്റിയംഗം എച്ച് സലാം സമരം ഉദ്ഘാടനം ചെയ്‌തു. മണിക്കുട്ടൻ അധ്യക്ഷനായി. ബി അൻസാരി, വി മോഹനൻ, സജീവൻ എന്നിവർ സംസാരിച്ചു.   തോട്ടപ്പള്ളി മുതൽ വടക്കൽ വരെയുള്ള വിവിധ കേന്ദ്രങ്ങളിലായിരുന്നു സമരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തോട്ടപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ  അടുപ്പുകൂട്ടി സമരം നടത്തി.  അസോസിയേഷൻ ഏരിയ സെക്രട്ടറി വി എസ് മായാദേവി ഉദ്ഘാടനം ചെയ്‌തു. മേഖല പ്രസിഡന്റ്‌‌  ഉഷ സാലി അധ്യക്ഷയായി. കെ കൃഷ്ണമ്മ, തുളസി എന്നിവർ സംസാരിച്ചു. മാരാരിക്കുളം മാരാരിക്കുളം ഏരിയയിൽ 152 ബൂത്തുകളിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കലവൂരിൽ സംസ്ഥാന കമ്മറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. വളവനാട് കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ജി രാജേശ്വരി, കെ ഡി മഹീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com

Related News