ചികിത്സയ്‌ക്ക്‌ കണ്‍ട്രോള്‍ 
റൂമിൽ വിളിക്കാം



ആലപ്പുഴ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ചികിത്സ വേണ്ടുന്ന സാഹചര്യങ്ങളിൽ കൺട്രോൾ റൂമിലെ 0477 2239999 നമ്പരിൽ ബന്ധപ്പെടാമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ്‌ അറിയിച്ചു. കടുത്തപനി, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട്, പൾസ് ഓക്‌സിമീറ്ററിൽ ഓക്‌സിജൻ സാച്ചുറേഷൻ 94ൽ താഴെയാകുക, നെഞ്ചിൽ വേദനയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്തക്ഷീണം, പേശീവേദന, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നവരാണ് വൈദ്യസഹായം തേടേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽനിന്നുള്ള നിർദേശങ്ങൾ പാലിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം. നിലവിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഡിസി മിൽസ് എന്നിവിടങ്ങിൾ ചികിത്സയ്ക്ക് സൗകര്യമുണ്ട്. കേന്ദ്രങ്ങളിൽ രോഗികൾ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കണം. കുട്ടികളിൽ 
67013 പേർ 
വാക്‌സിനെടുത്തു ആലപ്പുഴ ജില്ലയിൽ ഇതുവരെ 15–-18 വയസുള്ള കുട്ടികളിൽ 67,013 പേർ വാക്‌സിനെടുത്തു. വെള്ളിയാഴ്‌ച 2275 കുട്ടികള്‍ക്ക് വാക്‍സിന്‍ നല്‍കി. ജില്ലയിലാകെ 7139 പേർ വാക്‌സിനെടുത്തു. Read on deshabhimani.com

Related News