പൊലീസ് സ്‌റ്റേഷൻ വളപ്പിൽ സ്‌ഫോടനം

ചേർത്തല പൊലീസ്‌ സ്‌റ്റേഷൻ വളപ്പിൽ സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ ഉൾഭാഗം


ചേർത്തല പൊലീസ് സ്‌റ്റേഷൻ വളപ്പിൽ ഉപയോഗശൂന്യമായ കെട്ടിടത്തിലെ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്‌. ഞായർ പകൽ 12.30 ഓടെ ചേർത്തല പൊലീസ്‌ സ്‌റ്റേഷൻ വളപ്പിലെ കെട്ടിടത്തിലാണ്‌ സ്‌ഫോടനം ഉണ്ടായത്‌. പരിക്കേറ്റ സിവിൽ പൊലീസ്‌ ഓഫീസർ സുനിൽകുമാറിനെ എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പടക്കം, കരിമരുന്ന്‌ ഇവയിലേതെങ്കിലും പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വരാന്തയിൽ നിൽക്കുമ്പോഴാണ്‌ സ്‌ഫോടനത്തിൽ സുനിൽകുമാറിന് പരിക്കേറ്റത്. മുറിയിലെ ചില്ലും മേൽക്കൂരയും തകർന്നുവീണു.  ഫോറൻസിക് വിദഗ്‌ധർ എത്തി തെളിവ്‌ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എഎസ്‌പി മഹേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News