രജിസ്‌ട്രേഷൻ എങ്ങനെ, 
ഒപി ടിക്കറ്റ് എങ്ങനെ എടുക്കാം



ആലപ്പുഴ  ഇ ഹെൽത്ത് സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യുഎച്ച്‌ഐഡി നമ്പറിലൂടെ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റുകൾ മുൻകൂട്ടിയെടുക്കാം. ചികിത്സാ വിവരങ്ങൾ ഇതിൽ സൂക്ഷിക്കും. തുടർ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും. ഇ ഹെൽത്ത് സേവനങ്ങൾ ലഭ്യമാകാനായി ഇ -ഹെൽത്ത് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. https://ehealth.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്തശേഷം ആധാർ നമ്പർ സമർപ്പിച്ചാൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക്‌ ഒടിപി വരും. ഇത് സമർപ്പിച്ചാൽ 16 അക്ക യുണിക്‌ ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഇ- ഹെൽത്ത് സേവനങ്ങൾക്കായി ഉപയോഗിക്കാം. ബുക്ക് ചെയ്യുന്ന ഒപി ടിക്കറ്റ് എസ്എംഎസ് ആയും ആവശ്യമെങ്കിൽ പ്രിന്റായും എടുക്കാം. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതി. https://ehealth.kerala.gov.in എന്ന സൈറ്റിൽ ജില്ലയിലെ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങളുണ്ട്‌. Read on deshabhimani.com

Related News