സിഎസ്‌ബി ശാഖകൾ അടഞ്ഞു

സിഎസ്ബി സമരം ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കാത്തലിക് സിറിയൻ ബാങ്ക് അധികൃതരുടെ നീതി നിഷേധത്തിനും നിഷേധാത്മക നിലപാടുകൾക്കുമെതിരെ സമരം ശക്തമായി. പണിമുടക്കിന്റെ ആദ്യദിവസം ജില്ലയിലെ 12 ശാഖകളും അടഞ്ഞുകിടന്നു. 11–-ാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക, പെൻഷൻ പ്രായവും ജീവനക്കാരുടെ എണ്ണവും കുറച്ച്‌ താൽക്കാലികക്കാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്‌.  ആലപ്പുഴയിൽ നടന്ന ധർണ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സമരസഹായ സമിതി ചെയർമാൻ അഡ്വ. മോഹൻദാസ്, വി എസ് അനിൽകുമാർ, സി ജയരാജ്, പി എം പ്രമോദ്, സി അനന്തകൃഷ്‌ണൻ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ വി കെ സോണി ഉദ്‌ഘാടനംചെയ്‌തു. പി ഷാജി മോഹൻ അധ്യക്ഷനായി. കായംകുളത്ത് സിഐടിയു നേതാവ് ശ്രീനിവാസൻ ഉദ്ഘാടനംചെയ്‌തു. കെ വേണുഗോപാൽ, മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ നവീൻ ഡേവിഡ് മാത്യു, തുളസീധരൻ, പി കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂരിൽ വി കെ മനോജ്, ഷാജി കുതിരവട്ടം, നിധിൻ ഗോപി, പി കെ ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News