2769 ഹെക്‌ടറിൽ കൃഷിനാശം

കൊയ്‍ത്തിന് പാകമായ ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്തില്‍ മടവീണപ്പോള്‍


ആലപ്പുഴ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ 27.072 കോടിയുടെ കൃഷി നശിച്ചു. 2769.37 ഹെക്‌ടറിലെ കൃഷിയാണ്‌ നശിച്ചത്‌. 14,033 കർഷകർക്ക്‌ ഇതുമൂലം നഷ്‌ടമുണ്ടായി.  ഒക്‌ടോബർ ഒന്നുമുതൽ 20വരെയുള്ള കണക്കാണ്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലുമാണ്‌ വ്യാപകനാശമുണ്ടായത്‌. മഴയേക്കാളേറെ ഒഴുകിയെത്തിയ കിഴക്കൻ വെള്ളമാണ്‌ പ്രതികൂലമായത്‌. നെല്ലിനൊപ്പം കരകൃഷിയും നശിച്ചിട്ടുണ്ട്‌. മെയ്‌ മാസത്തിലെ മഴയിലും കാറ്റിലും 14.89 കോടിയുടെ കൃഷിനശിച്ചിരുന്നു.  ഇക്കുറി കൂടുതൽ നഷ്‌ടമുണ്ടായത്‌ വാഴ കൃഷിയിലാണ്‌. 1504.76 ഹെക്‌ടറിലെ കൃഷി നശിച്ചപ്പോൾ നഷ്‌ടം 13.40 കോടി. 268019 വാഴകൾവീണു. 5708 കർഷകരെ ബാധിച്ചു. 538.6 ഹെക്‌ടറിൽ നെൽകൃഷി നശിച്ചു. 945 കർഷകരെ ഇതുബാധിച്ചു. നഷ്‌ടം 8.07 കോടിയും. 17 പാടങ്ങളിലായി 26 മടവീണു. ഒരുമാസം പ്രായമായ 141.33 ഹെക്‌ടറിലെ നെല്ലും നശിച്ചു. 280 കർഷകരെ ബാധിച്ചു.  നഷ്‌ടം 2.12 കോടി. ഇതുകൂടി കണക്കാക്കുമ്പോൾ 679.93 ഹെക്‌ടറിലെ 10.19 കോടിയുടെ നാശമുണ്ടായി. 2627 കർഷകരുടെ 176.22 ഹെക്‌ടറിലെ 75.26 ലക്ഷത്തിന്റെ പച്ചക്കറിയും നശിച്ചു. 945 കർഷകരുടെ 5.53 ഹെക്‌ടറിലെ 398 തെങ്ങുകൾ നശിച്ചു. നഷ്‌ടം 19.90 ലക്ഷം.  കിഴങ്ങുവർഗങ്ങൾ (153.08 ഹെക്‌ടർ, 68.89 ലക്ഷം), വെറ്റില (26.42 ഹെക്‌ടർ, 3.43 ലക്ഷം), കുരുമുളക്‌ (2.56 ഹെക്‌ടർ, 37.19 ലക്ഷം) എന്നിവയും നശിച്ചു. 26.42 ഹെക്‌ടറിലെ കപ്പനശിച്ചു. നഷ്‌ടം 3.43 ലക്ഷം. Read on deshabhimani.com

Related News