സിഐടിയു പ്രതിരോധകൂട്ടായ്‌മ ഇന്ന്‌



ആലപ്പുഴ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സിഐടിയു  നേതൃത്വത്തിൽ 16 ഏരിയകളിലെ നഗരസഭകളിലും പഞ്ചായത്തുകളിലും 21ന്‌  തൊഴിലാളികൾ പ്രതിരോധ കൂട്ടായ്‌മകൾ നടത്തും. വൈകിട്ട് അഞ്ചിനാണ്‌ കൂട്ടായ്‌മ.  ചാരുംമൂട്  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയും ആലപ്പുഴ സൗത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറും ഉദ്‌ഘാടനം ചെയ്യും.  ചേർത്തലയിൽ -സി ബി ചന്ദ്രബാബുവും മാരാരിക്കുളത്ത്‌ - പി പി ചിത്തരഞ്ജൻ എംഎൽഎയും ആലപ്പുഴ നോർത്തിൽ എച്ച് സലാം എംഎൽഎയും കായംകുളത്ത്‌ -പി ഗാനകുമാറും അമ്പലപ്പുഴയിൽ- കെ പ്രസാദും കുട്ടനാട്ടിൽ -എ മഹേന്ദ്രനും മാവേലിക്കരയിൽ -ജി രാജമ്മയും മാന്നാറിൽ കെ കെ അശോകനും തകഴിയിൽ സുനിതാ കുര്യനും അരൂരിൽ- എൻ ആർ ബാബുരാജും കഞ്ഞിക്കുഴിയിൽ- വി എസ് മണിയും ഹരിപ്പാട്ട്‌ -ടി കെ ദേവകുമാറും ചെങ്ങന്നൂരിൽ -ബി അബിൻഷായും കാർത്തികപ്പള്ളിയിൽ - സി ശ്യാംജിയും  ഉദ്ഘാടനം ചെയ്യും. കൂട്ടായ്‌മ വിജയിപ്പിക്കണമെന്ന്‌  ജില്ലാ പ്രസിഡന്റ്‌ എച്ച് സലാമും ജനറൽ  സെക്രട്ടറി പി ഗാനകുമാറും അഭ്യർഥിച്ചു.   Read on deshabhimani.com

Related News