ടൂറിസം വികസനത്തിന്‌ സമഗ്രപദ്ധതി



ആലപ്പുഴ  ആലപ്പുഴ മണ്ഡലത്തിലെ ടൂറിസം വികസനസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.     റർബൻ മിഷൻ ടൂറിസം പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കുന്ന മാരാരി ടൂറിസം പ്രോജക്‌ട്‌ മാസ്‌റ്റർപ്ലാൻ ഈ ആഴ്‌ച സമർപ്പിക്കുമെന്ന് തൃശൂർ എൻജിനിയറിങ്‌ കോളേജ് സ്‌കൂൾ ഓഫ് ആർടിടെക്ച്ചർ ആൻഡ്‌  പ്ലാനിങ്‌ അറിയിച്ചു.  മാസ്‌റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആവശ്യമായി വരുന്ന അധികതുക വിശദമായ ഡിപിആറിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുമെന്ന് ടൂറിസം ഡയറക്‌ടർ അറിയിച്ചു. ഓമനപ്പുഴ ബീച്ച് പരിഷ്‌കരണവും പൊഴി നവീകരണവും തീരശേരി പൊഴി നവീകരണം, മടയാംതോട് ടൂറിസം ഡെസ്‌റ്റിനേഷൻ, തുമ്പോളി പള്ളി ടൂറിസം കേന്ദ്രമാക്കൽ തുടങ്ങിയ പദ്ധതികൾ ഇതര പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പാക്കും. 14–-ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്‌ ജില്ലാ പഞ്ചായത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്‌.    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ടൂറിസം ഡയറക്‌ടർ കൃഷ്‌ണതേജ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ്‌  ജി ബിജുമോൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ സി സി ഷിബു, തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സംഗീത തുടങ്ങിയർ പങ്കെടുത്തു. Read on deshabhimani.com

Related News