കേരകർഷകർക്ക് ക്ലാസ്

കൊമ്പൻചെല്ലിയെ നശിപ്പിക്കാൻ സൗജന്യ മെറ്റാറൈസിയം വിതരണം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശികുമാർ തെക്കേമുറി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് സോമരാജന് നൽകി ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്       വള്ളികുന്നം മേഖലയിലെ കേരകർഷകരെ തെങ്ങ് കൃഷി പരിപാലനത്തിൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള കർഷക സംഘം വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റിയും സി പി സി ആർ ഐ കായംകുളവും സംയുക്തമായി വള്ളികുന്നത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. കൊമ്പൻചെല്ലി നിവാരണത്തിനായി  മെറ്റാറൈസിയം കുമിൾ മിത്ര സൂക്ഷ്മാണു  ചാണക കുഴികളിൽ പ്രയോഗിച്ച് കൊമ്പൻചെല്ലിയുടെ ബ്രീഡിംഗ് തടയാനുള്ള പദ്ധതിയും ആരംഭിച്ചു.  തെക്കേമുറി ക്ഷീരോല്പാദക സഹകരണ സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും  മെറ്റാറൈസിയം കുമിൾ സൗജന്യമായി വിതരണം ചെയ്തു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശികുമാർ സംഘം പ്രസിഡന്റ് സോമരാജന് നൽകി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മോഹനകുമാർ അധ്യക്ഷനായി. ഏരിയാ പ്രസിഡന്റ് എസ് രാമകൃഷ്ണൻ, സീനിയർ സയന്റിസ്റ്റ് ഡോ. ജോസഫ് രാജ്‌കുമാർ, ഡോ. അനസ്, കർഷകസംഘം മേഖലാ സെക്രട്ടറി സജീവകുമാർ , ബ്ലോക്ക്‌ പഞ്ചായത്ത് അംഗം  കെ വി അഭിലാഷ്, വാർഡംഗം  റൈഹാനത്ത്,  താഹിർ കോയിക്കൽ, ശശിധരൻ പിള്ള, വിജയനാഥ കുറുപ്പ്, ദാമോദരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News