ഹോമിയോപ്പതി ഫാർമസി കൗൺസിൽ രൂപീകരിക്കണം

കെജിഎച്ച്പിഒ സംസ്ഥാന കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ഹോമിയോപ്പതിക്കായി പ്രത്യേക ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ഗവ.ഹോമിയോ ഫാർമസിസ്‌റ്റ്‌‌സ്‌ ഓർഗനൈസേഷൻ (കെജിഎച്ച്പിഒ) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. മരുന്ന് വിതരണത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഫാർമസി കൗൺസിൽ രൂപീകരണം സഹായിക്കും.  ആലപ്പുഴ പിഡബ്ല്യുഡി റസ്‌റ്റ്‌ ഹൗസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എം സി ബോബി അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ ജെ ബോബൻ, ജനറൽ സെക്രട്ടറി നജീബ് ഇബ്രാഹിം, വൈസ് പ്രസിഡന്റുമാരായ ഒ ബി സുനിൽകുമാർ, ഡി ദിവ്യമോൾ, ജോയിന്റ് സെക്രട്ടറിമാരായ പി റീന, വി എസ് സുവി, ട്രഷറർ രാഗേഷ് കുമാർ, ഡോ. ദീപ എ എസ്, വി അനിൽ കുമാർ, ടി കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു. സംഘടനയുടെ മുഖപത്രമായ ‘സിഗ്നേച്ചുറ' പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News