വാഹനാപകടത്തിൽ 4 പേർക്ക്‌ പരിക്ക്‌

ചേപ്പാട്ടുണ്ടായ അപകടത്തിൽപ്പെട്ട മിനിലോറി


കായംകുളം ദേശീയപാതയിൽ ചേപ്പാട് വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്‌. വ്യാഴം പുലർച്ചെ 12നാണ്‌ അപകടം. കൊല്ലത്തുനിന്ന്‌ മീനുമായി ഹരിപ്പാട് ഭാഗത്തേക്കുപോയ മിനിലോറിയും എതിർദിശയിൽ വന്ന ഫോർച്യൂണർ കാറും കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറിയിലുണ്ടായിരുന്ന സുനിൽ അബ്‌ദുൽസലാം, അമൽ രാജപ്പൻ എന്നിവർക്കും കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ ഡോ. സനാജ്, ഡോ. ഷഹ്മ എന്നിവർക്കുമാണ് പരിക്കേറ്റത്. അബ്ദുസലാം, അമൽ രാജപ്പൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിലും സനാജ്, ഷഹ്മ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കരീലക്കുളങ്ങര പൊലീസ് നടപടി സ്വീകരിച്ചു. Read on deshabhimani.com

Related News