പിടിതരാതെ കുതിക്കുന്നു



 ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്‌ച 1926 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1847 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും എത്തിയതാണ്. 16 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. 61 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 34.18 ശതമാനം. 437 പേർ രോഗമുക്തരായി. നിലവിൽ 7255 പേർ ചികിത്സയിലുണ്ട്.   കോവിഡ്‌ പ്രതിരോധം ഊർജിതമാണെന്ന്‌ ഡിഎംഒ ജമുന വർഗീസ്‌ പറഞ്ഞു. ജനറൽ ആശുപത്രിയിലും ഡിസി മിൽസിലും സിഎഫ്‌‌എൽടിസികൾ തുറന്നു. ജനറൽ ആശുപത്രിയിലാണ്‌ ഐസിയു. ഇവിടെ ഓക്‌സിജൻ സിലിണ്ടർ ലഭ്യതയടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ട്‌. ഡി സി മിൽസിൽ ഗുരുതരമല്ലാത്ത രോഗികളെയാകും പ്രവേശിപ്പിക്കുക.    Read on deshabhimani.com

Related News