"തീ' സിനിമയിലെ പാട്ടുകൾ പുറത്തിറക്കി

"തീ' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡിയും പാട്ടുപുസ്‌തകവും വിപ്ലവഗായിക പി കെ മേദിനിക്ക്‌ നൽകി 
വയലാർ ശരച്ചന്ദ്രൻ പ്രകാശിപ്പിക്കുന്നു


ആലപ്പുഴ അനിൽ വി നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘തീ' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡിയും പാട്ടുപുസ്‌തകവും വിപ്ലവഗായിക പി കെ മേദിനിക്ക്‌ നൽകി വയലാർ ശരച്ചന്ദ്രൻ പുറത്തിറക്കി. വയലാർ രാമവർമയുടെ വീട്ടുമുറ്റത്തായിരുന്നു ചടങ്ങ്‌. അനിൽ വി നാഗേന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് ജോസഫ്, അഞ്ചൽ ഉദയകുമാർ, സി ജെ കുട്ടപ്പൻ, അനിൽ വി നാഗേന്ദ്രൻ എന്നിവർ ഈണമിട്ടു.   പി കെ മേദിനി, ഉണ്ണി മേനോൻ, ശ്രീകാന്ത്, സി ജെ കുട്ടപ്പൻ, ആർ കെ രാമദാസ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, രജു ജോസഫ്, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ എസ് പ്രിയ, നിമിഷ സലിം (എം എസ് ബാബുരാജിന്റെ കൊച്ചുമകൾ), റെജി കെ പപ്പു, കുമാരി വരലക്ഷ്‌മി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരാണ്‌ പാടിയത്‌. ഡോ. വി വി വേലുക്കുട്ടി അരയന്റെ കവിതയും ചിത്രത്തിലുണ്ട്.  ചടങ്ങിൽ സംവിധായകൻ അനിൽ വി നാഗേന്ദ്രൻ, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ, ഗായകരായ കലാഭവൻ സാബു, ശുഭ രഘുനാഥ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News